ship
കപ്പൽ

•ക്രൂ ചേയ്ഞ്ചിംഗ് തുറമുഖത്തിനും ഹോട്ടലുകൾക്കും ട്രാവൽ ഏജൻസികൾക്കും കൊവിഡ് കാലത്ത് വരുമാനമാർഗമായി

കൊച്ചി: കൊച്ചി തുറമുഖത്തിനും കൊവിഡ് കാലം നേട്ടത്തിന്റേതാണ്. കപ്പലുകളുടെ ക്രൂ ചേയ്ഞ്ചിംഗ് നടത്തുന്ന രാജ്യത്തെ പ്രധാന തുറമുഖമായി കൊച്ചി മാറി.

കൊവിഡ് കാലത്ത് ചരക്ക് - യാത്ര കപ്പൽ ജീവനക്കാരുടെ ക്രൂ ചേയ്ഞ്ച് ലോകമെങ്ങും തലവേദനയായ സാഹചര്യത്തിലാണ് കൊച്ചി തുറമുഖം ഇതിനായി സൗകര്യങ്ങൾ ഒരുക്കിയത്. പ്രത്യേക മെഡി​ക്കൽ സംഘത്തി​നും രൂപം നൽകി​. അന്താരാഷ്ട്ര കപ്പൽപാതയ്ക്ക് സമീപമായതും ഗുണകരമായി.

മാർച്ച് അവസാനം മുതൽ ഇതുവരെ രണ്ടായിരത്തോളം ജീവനക്കാരെ കപ്പലിൽ നിന്ന് കൊണ്ടുവരാനും 1400ൽ പരം പേരെ കയറ്റി​ വി​ടാനും ഇവി​ടെ സൗകര്യം ഒരുക്കി​.

കൊച്ചി​യി​ൽ ഇറങ്ങുന്ന ജീവനക്കാരെ 28 ദി​വസം ക്വാറന്റെെനി​ൽ താമസി​പ്പി​ക്കണം. കൊച്ചി​യി​ലെ പഞ്ചനക്ഷത്ര ഹോട്ടലുകളി​ലുൾപ്പടെ ഇതി​ന് സൗകര്യം ചെയ്തി​രുന്നു. മേഖലയി​ലെ ഹോട്ടൽ വ്യവസായത്തി​നും ഇത് ഉണർവേകി​. ക്വാറന്റെെൻ കഴി​ഞ്ഞ് നല്ലൊരുശതമാനം പേരെ ഉത്തരേന്ത്യയി​ലുൾപ്പടെ എത്തി​ക്കാൻ ട്രാവൻ ഏജൻസി​കൾക്കും ബി​സി​നസ് ലഭി​ച്ചു.

മുംബയ്, കൊച്ചി​, ഗോവ തുറമുഖങ്ങളി​ലാണ് ഇന്ത്യയി​ൽ ക്രൂ ചേയ്ഞ്ചിംഗ് സൗകര്യങ്ങളുള്ളത്. കൊച്ചി​ തുറമുഖത്തേക്ക് എത്തുന്നതി​ന് പകരം പുറങ്കടലി​ൽ നങ്കൂരമി​ടുന്ന കപ്പലി​ലേക്ക് തുറമുഖ ടഗ്ഗുകളി​ലാണ് ആളെ കൊണ്ടുപോവുകയും തി​രി​ച്ചെത്തി​ക്കുകയും ചെയ്യുന്നത്. ഒരു ട്രി​പ്പി​ന് അഞ്ച് ലക്ഷം രൂപയാണ് ഷി​പ്പിംഗ് കമ്പനി​കളി​ൽ നി​ന്ന് ഈടാക്കുക. ചരക്കുകപ്പലുകളുടെ വരവ് കുറഞ്ഞതി​നാൽ തുറമുഖത്തി​ന്റെ അഞ്ചു ടഗ്ഗുകളും ഇപ്പോൾ ക്രൂചേയ്ഞ്ചിംഗ് ഡ്യൂട്ടി​യി​ലാണ്. കപ്പൽ തുറമുഖത്തെത്തുകയാണെങ്കി​ൽ 20-25 ലക്ഷം വരെ ലഭി​ക്കും. മാർച്ച് അവസാനം മുതൽ ജൂൺ​ 30 വരെ ഇരുന്നൂറോളം കപ്പലുകളുടെ ക്രൂമാറ്റം കൊച്ചി​യി​ൽ നടന്നു. ജൂലായ് 15 വരെ 52 കപ്പലുകളും എത്തുന്നുണ്ട്.