വൈപ്പിൻ: തൊഴിലെടുത്ത് ജീവിക്കുന്നവരുടെ കഞ്ഞികുടിമുട്ടിക്കലാണെന്ന് ഗോശ്രീ കവലയിലെ മത്സ്യവ്യാപാര നിരോധനമെന്ന് ആക്ഷേപം. ഫിഷ് മർച്ചന്റ് ആൻഡ് കമ്മീഷൻ ഏജൻസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയും ഫോർട്ട് വൈപ്പിൻ യൂണിറ്റുമാണ് ആക്ഷേപവുമായി രംഗത്ത് എത്തിയത്. ഗോശ്രീ പാലത്തിന്റെ അപ്പ്രോച്ച് റോഡിന് താഴെ നടക്കുന്ന മത്സ്യവ്യാപാരമാണ് എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് തടയുന്നത്.
അന്യസംസ്ഥാന ലോറികളല്ല മറിച്ച് നാട്ടിൽ നിന്നും ലോറികൾ അന്യസംസ്ഥാനങ്ങളിലും അന്യജില്ലകളിൽ നിന്നും സംഭരിച്ചു കൊണ്ട് വരുന്ന മത്സ്യമാണ് ഇവിടെ വില്പനക്കെത്തുന്നതെന്നാണ് മത്സ്യക്കച്ചവടക്കാരുടെവാദം. കൊവിഡ് നിയന്ത്രണങ്ങളും പാലിക്കുന്നുണ്ട്.അന്യസംസ്ഥാനങ്ങളിൽ നിന്ന് അരി, പച്ചക്കറി, മുട്ട മത്സ്യം, പാൽ എല്ലാം കേരളത്തിലേക്ക് വരുന്നുണ്ട്.. ഇതിനൊന്നും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ പ്രസിഡന്റ് ബിജു കുമാർ, യൂണിറ്റ് സെക്രട്ടറി കെ പി രതീഷ് എന്നിവർ ചൂണ്ടിക്കാട്ടുന്നു.