ആലുവ: കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായവർക്കും രോഗലക്ഷണങ്ങളുള്ളതായി സംശയിക്കുന്നവർക്കും പി.സി.ആർ ടെസ്റ്റ് നടത്തുന്നതിന് ആലുവ ജില്ലാ ആശുപത്രിയിൽ സജീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി എ. അബ്ദുൽ മുത്തലിബ് അറിയിച്ചു. ടെസ്റ്റിനാവശ്യമായ ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് വാങ്ങി. കളമശേരി മെഡിക്കൽ കോളേജിലേക്ക് അയക്കുന്ന സാംപിളുകളുടെ ഫലം പിറ്റേ ദിവസം തന്നെ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.