കൊച്ചി: സ്വർണക്കടത്ത് കേസിൽ ഒളിവിൽ കഴിയുന്ന സന്ദീപ് സർക്കാർ കാറിൽ സ്വർണം കടത്തിയോയെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്വർണക്കടത്തുകാരെ വെള്ള പൂശാനാണ് മന്ത്രി ഇ.പി. ജയരാജൻ ശ്രമിക്കുന്നത്. നെടുമങ്ങാട്ടെ അറിയപ്പെടുന്ന സി.പി.എം കുടുംബാംഗമാണ് സന്ദീപ്. ബി.ജെ.പി നേതാവായി സന്ദീപിനെ ചിത്രീകരിക്കുന്നത് മുഖം രക്ഷിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.