bank
പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ എട്ടാമത് വാർഷീക പൊതുയോഗവും ലാഭ വിഹിത വിതരണവും മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യുന്നു. അമൽരാജ്, പി.എ.കബീർ, കെ.കെ.. ഉമ്മർ, ഡോ. സബെെൻ ശിവദാസൻ എന്നിവർ സമീപം

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് കോ- ഓപ്പറേറ്റീവ് ബാങ്കിന്റെ എട്ടാമത് വാർഷിക പൊതുയോഗവും ലാഭ വിഹിത വിതരണവും നടത്തി. മുൻ എം.എൽ.എ ജോസഫ് വാഴയ്ക്കൻ സബെെൻ ഹോസ്പിറ്റൽ എം.ഡി ഡോ.സബെെൻ ശിവദാസിന് ലാഭ വിഹിതം നൽകി ഉദ്ഘാടനം ചെയ്തു. ഡിവെെൻ സോഫ്റ്റ് വെയർ മത്സരത്തിൽ മൂന്നാംസ്ഥാനം നേടിയ ബാങ്കിന് ലഭിച്ച പാരിതോഷികമായ 15,000 രൂപയും മൊമന്റോയും സോഫ്റ്റ് വെയർ കമ്പനി ഉടമകളായ ഡോ.ഷിജു, സൂസി എന്നിവരിൽ നിന്നും ബാങ്ക് പ്രസിഡന്റ് പി.എ.കബീർ, സെക്രട്ടറി അമൽരാജ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. മർച്ചന്റ്സ് സഹകരണ ഭവനിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് പി.എ. കബീർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് മെമ്പർ ജോബി ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി അമൽരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മോട്ടോർ സഹകരണ സംഘം പ്രസിഡന്റ് കെ.കെ.ഉമ്മർ, ബാങ്ക് ഭരണ സമതി അംഗങ്ങളായ ടി.എം.മൂസ, റോയ് പോൾ, നൗഷീർ കെ.എ, അനസ് കൊച്ചുണ്ണി, അനിൽകുമാർ, പി.കെ. ഐസക്ക്, സുലെെഖ അലിയാർ, മിനി ജയൻ, വിദ്യ ധനേഷ് എന്നിവർ സംസാരിച്ചു. ബാങ്ക് പ്രവർത്തി സമയങ്ങളിൽ സഹകാരികൾക്ക് ലാഭ വിഹിതം കെെപ്പറ്റാമെന്ന് പ്രസിഡന്റ് പി.എ. കബീർ അറിയിച്ചു.