കൊച്ചി: പെട്രോൾ-ഡീസൽ വിലവർദ്ധനവ് തടയുക, ചരക്ക് ഗതാഗത മേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുക, തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് മോട്ടോർ തൊഴിലാളികൾ ഇന്ന് പണിമുടക്കും. ജില്ലയിൽ ഓട്ടോ, ടാക്‌സി മേഖല രാവിലെ 6 മുതൽ ഉച്ചയ്ക്ക് 12 വരെയും ചരക്കുഗതാഗത മേഖല 24 മണിക്കൂറുമാണ് പണിമുടക്കുന്നത്. മോട്ടോർ മേഖലയിലെ മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മോട്ടോർ തൊഴിലാളി കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി എം പി ഉദയൻ, പ്രസിഡന്റ് എം.ബി. സ്യമന്തഭദ്രൻ, ട്രഷറർ കെ.എ. അലി അക്ബർ എന്നിവർ അഭ്യർത്ഥിച്ചു.