കൊച്ചി: ജില്ലയിൽ ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നിട്ടുള്ളത്. സമ്പർക്ക രോഗികളുടെ എണ്ണം കുറഞ്ഞുവെങ്കിലും ഭീതി ഒഴിഞ്ഞിട്ടില്ല. മുഴുവനായി അടച്ചുപൂട്ടിയ ചെല്ലാനം പഞ്ചായത്തിൽ ഇന്നലെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. തീരദേശങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. രോഗികളേക്കാൾ രോഗമുക്തി നേടിയവരായിരുന്നു ഇന്നലെ കൂടുതൽ, 15 പേർ. 681 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 474 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
രോഗികൾ
1 ജൂൺ 18ന് ഖത്തർ-കൊച്ചി വിമാനത്തിലെത്തിയ 40 വയസുള്ള വടുതല സ്വദേശി
2 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെയും ജൂലൈ 5ന് രോഗം സ്ഥിരീകരിച്ച എടത്തല സ്വദേശിയുടെയും സമ്പർക്കപട്ടികയിലുള്ള 31 വയസുള്ള എത്തല സ്വദേശിനി
3 ജൂലായ് 1ന് റോഡ് മാർഗം മഹാരാഷ്ട്രയിൽ നിന്നെത്തിയ 37 വയസുള്ള ചേന്ദമംഗലം സ്വദേശിനി
4 ജൂലായ് 2ന് ബാംഗ്ലൂർ-കൊച്ചി വിമാനത്തിലെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ 30 വയസുള്ള ഉത്തർപ്രദേശ് സ്വദേശി
5 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 51 വയസുള്ള തൃക്കാക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 16 വയസുള്ള തൃക്കാക്കര സ്വദേശി
6 ജൂലായ് 6ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 32 വയസുള്ള മഹാരാഷ്ട്ര സ്വദേശി
7 ജൂലായ് 6ന് ബാഗ്ലൂർ-കൊച്ചി വിമാനത്തിലെത്തിയ സ്വകാര്യ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 29 വയസുള്ള തമിഴ്‌നാട് സ്വദേശി
8 ജൂലായ് 6ന് മുംബൈ-കൊച്ചി വിമാനത്തിലെത്തിയ 35 വയസുള്ള മഹാരാഷ്ട്ര സ്വദേശി
9 ജൂലായ് 7ന് ഡൽഹി-കൊച്ചി വിമാനത്തിലെത്തിയ 23വയസുള്ള ഹരിയാന സ്വദേശി
10 ജൂൺ 13ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഇടപ്പള്ളി സ്വദേശി
11 ജൂലായ് 7ന് രോഗം സ്ഥിരീകരിച്ച ആലുവ മാർക്കറ്റിലെ തൊഴിലാളിയായ 35 വയസുള്ള ചൂർണിക്കര സ്വദേശിയുടെ അടുത്ത ബന്ധുവായ 31 വയസുള്ള ചൂർണിക്കര സ്വദേശിനി.
12എറണാകുളം മാർക്കറ്റിൽ ചായക്കട നടത്തുന്ന 41 വയസുള്ള എറണാകുളം സ്വദേശി. മാർക്കറ്റിൽ മുൻപ് രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പർക്കത്തിൽ വന്നിട്ടുണ്ട്.
13 ഇന്നലെ തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാളും നിലവിൽ ജില്ലയിൽ ചികിത്സയിലുണ്ട്.
രോഗമുക്തി
1 ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള ഞാറയ്ക്കൽ സ്വദേശി
2 ജൂൺ 30ന് രോഗം സ്ഥിരീകരിച്ച 24 വയസുള്ള മലയാറ്റൂർ നീലിശ്വരം സ്വദേശി
3 ജൂൺ 25ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ചിറ്റാറ്റുകര സ്വദേശി
4 ജൂൺ 19ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള മരട് സ്വദേശിനി
5 ജൂലായ് 1ന് രോഗം സ്ഥിരീകരിച്ച 56 വയസുള്ള വല്ലാർപാടം സ്വദേശി
6 ജൂൺ 30 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള ആലങ്ങാട് സ്വദേശി
7 ജൂൺ 25 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള മഹാരാഷ്ട്ര സ്വദേശി
8 ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള ഗുജറാത്ത് സ്വദേശി
9 ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 43 ആരക്കുഴ സ്വദേശി
10 ജൂലായ് 4ന് രോഗം സ്ഥിരീകരിച്ച 58 വയസുള്ള ചെല്ലാനം സ്വദേശി
11-13 ജൂൺ 22ന് രോഗം സ്ഥിരീകരിച്ച 49,1, 7 വയസുള്ള തട്ടേക്കാട് സ്വദേശികൾ
14 ജൂൺ 29ന് രോഗം സ്ഥിരീകരിച്ച 48 വയസുള്ള കാക്കനാട് സ്വദേശിനി
15 ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 47വയസുള്ള ആലുവ സ്വദേശി
ഐസൊലേഷൻ
ആകെ:13876
വീടുകളിൽ: 11707
കൊവിഡ് കെയർ സെന്റർ: 516
ഹോട്ടലുകൾ: 1363
ആശുപത്രി: 290
മെഡിക്കൽ കോളേജ്: 97
അങ്കമാലി അഡ്‌ലക്‌സ്:119
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി: 5
എൻ.എസ് സഞ്ജീവനി:2
മൂവാറ്റുപുഴ ജനറൽ ആശുപത്രി:1
സ്വകാര്യ ആശുപത്രി:66
റിസൽട്ട്
ആകെ:281
പോസിറ്റീവ്:12
ലഭിക്കാനുള്ളത്:499
ഇന്നലെ അയച്ചത്:300
കൊവിഡ്
ആകെ:213
മെഡിക്കൽ കോളേജ് :90
അങ്കമാലി അഡ്‌ലക്‌സ് :119
ഐ.എൻ.എസ് സഞ്ജീവനി:2
സ്വകാര്യ ആശുപത്രി :2