കോലഞ്ചേരി: റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പെഡൽ ടു സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സൈക്കിളുകൾ വിതരണം ചെയ്തു. പ്രസിഡന്റ് ബിനു ജോർജ്, സെക്രട്ടറി സിറിൽ എൽദോ ട്രഷറർ അനിൽ മർക്കോസ്, ജോജി എളൂർ, സ്‌കൂൾ മാനേജർ ഫാ. സി.എം കുര്യാക്കോസ്, ഹെഡ്മിസ്ട്രസ് കെ.ടി സിന്ധു എന്നിവർ പങ്കെടുത്തു.