കൊച്ചി: ഹോണ്ട ടു വീലേഴ്‌സ് ഡിജിറ്റൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. www.honda2wheelersindia.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഈ സൗകര്യം ലഭ്യമാവുക. മോഡലും നിറവും അംഗീകൃത ഡീലറേയുമെല്ലാം ഇതിലൂടെ തെരഞ്ഞെടുക്കാം.
പേടിഎം, ക്രെഡിറ്റ്‌ഡെബിറ്റ് കാർഡുകൾ, നെറ്റ് ബാങ്കിംഗ്, യു.പി.ഐ ഭീം തുടങ്ങിയ ഓൺലൈൻ രീതികളിലൂടെ 1,999 രൂപയ്ക്ക് ബുക്ക് ചെയ്യാം. കാൻസൽ ചെയ്യുകയാണെങ്കിൽ മുഴുവൻ ബുക്കിംഗ് തുകയും തിരിച്ചു നൽകും.