ആലുവ: ലോക്ക് ഡൗൺ ലംഘനം തടയുന്നതിന് റൂറൽ ജില്ല പൊലീസിന്റെ സ്‌പെഷൽ ഡ്രൈവ്. ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നീ സബ് ഡിവിഷനുകളിൽ നടന്ന ഡ്രൈവിൽ 181 കേസുകൾ രജിസ്റ്റർ ചെയ്തു. 67 പേരെ അറസ്റ്റ് ചെയ്തു. 43 വാഹനങ്ങൾ കണ്ടു കെട്ടി. വരും ദിവസങ്ങളിലും നടപടികൾ തുടരും.