കൊച്ചി: ജില്ലയിൽ ആരോഗ്യവകുപ്പ് പാർട്ട്ടൈം സ്വീപ്പർ തസ്തികയിലെ ഒഴിവുകളിലേക്ക് എറണാകുളം ഗവ. നഴ്‌സിംഗ് സ്‌കൂളിൽ 13, 14, 15, 16, 17, 2l, 22, തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. കൊവിഡ് 19 പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പല ഭാഗങ്ങളും അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.