സ്പോർട്സ് കൗൺസിൽ പിന്തുണയോടെ വാഴക്കുളം പഞ്ചായത്തിന്റെ നീന്തൽ പരിശീലന കേന്ദ്രം തയ്യാറാകുന്നു
കിഴക്കമ്പലം: വാഴക്കുളം ഐനാലിപറമ്പിൽ പഞ്ചായത്ത് നിർമ്മിക്കുന്ന നീന്തൽ കുളം നീന്തൽ പരിശീലന കേന്ദ്രമാക്കാൻ ജില്ലാ സ്പോർട്സ് കൗൺസിൽ പദ്ധതി തയ്യാറാക്കുന്നു. കുട്ടികൾക്കടക്കം സൗജന്യ പരിശീലനം നല്കുന്നതിന് കോച്ചിന്റെ സേവനവും നല്കും.
ഐനാലിപറമ്പിൽ കൊട്ടിക്കത്തോട്ടത്തിൽ അബ്ദുൾ റഹീം സൗജന്യമായി നൽകിയ സ്ഥലത്താണ് 27 ലക്ഷം രൂപ ചിലവിൽ കുളം നിർമ്മിക്കുന്നത്.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.വി ശ്രീനിജിൻ സ്ഥലം സന്ദർശിച്ചു . പഞ്ചായത്തംഗം വി.എം ഷംനാദ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ മണി , റഹീം കൊട്ടിക്കത്തോട്ടത്തിൽ , ഇ.എം സലാം , പ്രശാന്ത് എന്നിവർ സന്നിഹിതരായിരുന്നു