പള്ളിക്കര : പവർ ഗ്രിഡ് കോർപറേഷന്റെ വൈദ്യുത ലൈൻ പണിക്കായി കുന്നത്തുനാട് പഞ്ചായത്തിൽ പാടവും തോടും മണ്ണിട്ട് നികത്തിയുണ്ടാക്കിയ വഴി പണി തീർന്നിട്ടും നീക്കം ചെയ്യാത്തത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു.

ഒന്നും രണ്ടും വാർഡുകളിലെ പാടശേഖരങ്ങൾ മഴക്കാലത്ത് മുങ്ങാനാണ് സാദ്ധ്യത. എരുമേലി അച്ചപ്പൻ നായർ കവലയിലെ കടകളിലും വീടുകളിലും വെള്ളം കയറുമെന്നും ഉറപ്പാണ്. അടിയന്തര നടപടി സ്വീകരിയ്ക്കണമെന്ന് പഞ്ചായത്തംഗം എൻ വി രാജപ്പൻ ആവശ്യപ്പെട്ടു.