കൊച്ചി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ കർക്കടക വാവുബലി ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. എന്നാൽ പിതൃ നമസ്‌ക്കാരം, തിലഹോമം എന്നിവ നടത്തുന്നതാണ്. ഈ പൂജകൾ നടത്തേണ്ടവർ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ.മാധവൻ പറഞ്ഞു.