കോലഞ്ചേരി: മാസ്ക്കുണ്ട്. പക്ഷേ സ്ഥാനം കഴുത്തിലാണ്. സാനിറ്റൈസർ ഉപയോഗിക്കുന്നില്ല. സോപ്പിട്ട് കൈകഴുകുന്നതും കുറഞ്ഞു. സംസ്ഥാനത്ത് സൂപ്രഡ് സ്പ്രൈഡ് റിപ്പോർട്ട് ചെയ്തിട്ടും പൊതുയിടങ്ങളിൽ ആളുകളുടെ കൊവിഡ് ജാഗ്രത ഇങ്ങനെയൊക്കെയാണ്. വീടുകളിലെ ജാഗ്രതയും സമാനമാണ്. ഇങ്ങനെ സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കയിലാണ് ആരോഗ്യ വിദഗ്ദ്ധർ. ഇത് സാമൂഹ്യ വ്യാപനത്തിലേക്ക് നയിക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

മാസ്ക്ക് ധരിക്കേണ്ടത്

തുണികൊണ്ടുള്ള മാസ്ക്ക് ധരിക്കാം
4 - 6 മണിക്കൂർ വരെ മാത്രം ഉപയോഗിക്കുക
അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാം.
കഴുകാതെ തിരിച്ചിട്ട് ഉപയോഗിക്കാൻ പാടില്ല

സൂക്ഷിക്കണം
മാസ്ക്ക് നിർബന്ധമായും ധരിക്കണം.

സാനി​റ്റൈസർ കരുതണം

സാമൂഹിക അകലം പാലിക്കണം
തിരികെയെത്തി വസ്ത്രങ്ങൾ കഴുകാനായി മാ​റ്റുക.

എത്രചെറിയ യാത്രയായാലും തിരികെ എത്തി വസ്ത്രം മാറണം

കൈകൾ സോപ്പുപയോഗിച്ചു കഴുകണം.
വൃത്തിയായി കുളിച്ച ശേഷം മ​റ്റുള്ളവരുമായി ഇടപഴകുക

കൊവിഡിന്റെ കാര്യത്തിൽ പൊതു ഇടങ്ങളിൽ കാണിക്കുന്ന ജാഗ്രതക്കുറവ് അതേപടി വീട്ടിലും തുടരുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് സമൂഹ വ്യാപനത്തിലേക്കു നയിക്കും. കുഞ്ഞുങ്ങളോടും 65 വയസ്സിനുമേൽ പ്രായമുള്ളവരോടും ഗുരുതര രോഗങ്ങൾ ബാധിച്ചവരോടും അടുത്തിടപഴകുമ്പോൾ കൂടുതൽ ശ്രദ്ധ വേണം. സാധാരണഗതിയിൽ വീട്ടിൽ മാസ്ക്ക് നിർബന്ധമല്ലെന്ന് ജില്ലാ ആരോഗ്യവിഭാഗം പറയുന്നു. എന്നാൽ നിർബന്ധമായും വീട്ടിലുള്ളർ മാസ്ക്ക് ധരിക്കേണ്ട സാഹചര്യങ്ങളുമുണ്ട്.ക്വാറന്റൈനിൽ കഴിയുന്നവർ വീട്ടിലുണ്ടെങ്കിൽ,ആർക്കെങ്കിലും പനിയോ ജലദോഷമോ ഉണ്ടെങ്കിൽ,ഗുരുതര രോഗം ബാധിച്ചവരോട് ഇടപെടുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം.

ഡോ.നീതു സുകുമാരൻ

ആരോഗ്യ വിദഗ്ദധ

കുറ്റ്യാടി ആശുപത്രി