klm
കോതമംഗലം മതമൈത്രി സംരക്ഷണ സമിതി ഓഫീസ് ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിക്കുന്നു..

കോതമംഗലം: മതമൈത്രി സംരക്ഷണ സമിതിയുടെ കേന്ദ്ര ഓഫീസിന്റേയും ജീവകാരുണ്യ പ്രവർത്തന പദ്ധതിയും ഉദ്ഘാടനം ചെയ്തു. ഓഫീസിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എയും ,ജീവകാരുണ്യ പ്രവർത്തന പദ്ധതിയുടെ ഉദ്ഘാടനം ഭിന്നശേഷിക്കാർക്ക് വീൽചെയർ നൽകി ഡീൻ കുര്യാക്കോസ് എം.പിയും നിർവഹിച്ചു. ജാതി മത ഭേതമില്ലാതെ കോതമംഗലത്തിന്റെ സമഗ്രമായ ജനകീയ കൂട്ടായ്മയാണ് മതമൈത്രി സംരക്ഷണ സമിതിയെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു, കെ.എ.നൗഷാദ്, അഡ്വ: രാജേഷ് രാജൻ, പി.എ.സോമൻ, ഷെമീർ പനയ്ക്കൽ, വീൽചെയർ സംഭാവന ചെയ്ത റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജോജു എം.ഐസക്, ഡോ: ലിസി ജോസ്, ചന്ദ്രലേഖ ശശിധരൻ, ബിനോയി തോമസ് മണ്ണഞ്ചേരി, എ.ടി.പൗലോസ്, അഡ്വ: മാത്യൂ ജോസഫ്, പള്ളി വികാരി ഫാ: ജോസ് പരുത്തു വയലിൽ, പി.ടി. ജോണി, ജോർജ് ഇടപ്പാറ തുടങ്ങിയവർ സംസാരിച്ചു. കോതമംഗലം ചെറിയപള്ളിയുടേയും പൊതു സമൂഹത്തിന്റേയും നേതൃത്വത്തിൽ മതമൈത്രി സംരക്ഷണ സമിതി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും സാമുഹൃപ്രവർത്തനങ്ങളും സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.