കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ ആറാം ഡിവിഷൻ കുരിശിങ്കൽത്താഴം പനിയാരംപള്ളിൽ റോഡ് അനൂപ് ജേക്കബ് എംഎൽഎ നാട്ടുകാർക്കായി തുറന്നു കൊടുത്തു.യോഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എം.എൽ.എ പുരസ്കാരങ്ങൾ നൽകി.യോഗത്തിൽ വാർഡ് കൗൺസിലർ ജീനാമ്മ സിബി അദ്ധ്യക്ഷത വഹിച്ചു , മുൻ നഗരസഭ ചെയർമാൻ പി.സി ജോസ്,ഓമന ബേബി,സാറാ.ടി.എസ്,തോമസ് ജോൺ ,എം.എം.അശോകൻ ,സിബി കൊട്ടാരം ,എം.എ. ഷാജി, അജയ് ഇടയാർ,എ.ജെ കാർത്തിക് ,കെ .എ ബേബി ,ബേബി കീരാന്തടം ,അജു ചെറിയാൻ ,ഷാരൂ, ബിനുവർഗീസ് , മഞ്ജു പനിയാരംപിള്ളിൽ , ജോസഫ് ടി.എസ് ,സാജു ആന്റണി എന്നിവർ സംസാരിച്ചു.