ഒക്കൽ : ഒക്കൽ മർച്ചന്റ്‌സ് അസോസിയേഷൻ ഒക്കൽ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിച്ച ലൈസൻസ് അദാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ ബാബു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ അംഗങ്ങൾക്ക് ലൈസൻസ് നൽകുന്നതിന് രേഖകൾ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ചേർന്ന് ഏറ്റുവാങ്ങി. മുൻ പഞ്ചായത്ത് പ്രസിഡന്റ് അൻവർ മുണ്ടേത്ത്, മെമ്പർമാരായ അൻവർ മരക്കാർ, മിനി സാജൻ, അമ്പിളി ജോഷി, മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളായ എം.വി ബാബു, പി.എസ് രാജീവ്, കെ.സി ജിംസൻ എന്നിവർ സംസാരിച്ചു.