അങ്കമാലി:കറുകുറ്റി പഞ്ചായത്തിന്റെയും ആയുർവേദ ആശുപത്രിയുടെയും നേതൃത്വത്തിൽ കറുകുറ്റി പഞ്ചായത്തിലെ എല്ലാ വീടുകളിലേക്കും കൊവിഡ് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി.തെക്കേക്കര നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെർമാൻ ശ്രീ.ജോജി കല്ലൂക്കാരൻ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അരുൺകുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീമതി കുഞ്ഞമ്മ ജേക്കബ്ബ്, പഞ്ചായത്ത് മെമ്പർന്മരായ ശ്രീ.ബാബു സാനി, ശ്രീ.പി.കെ. ബാലകൃഷ്ണൻ, മേരി ആന്റണി, റാണി പോളി, റെജി ജോ‌ർജ്, ഡോ.ജോർജ് പോൾ എന്നിവർ പങ്കെടുത്തു.