kinar
എടയപ്പുറം ഗുരുതേജസ് കവലയിൽ സബ് കനാൽ റോഡിനോട് ചേർന്നുള്ള കിണർ കാടുമൂടി നശിച്ച നിലയിൽ

ആലുവ: കീഴ്മാട് പഞ്ചായത്ത് 16 -ാം വാർഡിൽ എടയപ്പുറം ഗുരുതേജസ് കവലയിൽ സബ് കനാൽ റോഡിനോട് ചേർന്നുള്ള പൊതുകിണർ കാട് കയറിയും മാലിന്യം വീണും നശിക്കുന്നു.

സമീപവാസി പാറപ്പുറത്ത് പരേതനായ കൃഷ്ണൻ ആറ് പതിറ്റാണ്ട് മുമ്പ് സൗജന്യമായി നൽകിയ സ്ഥലത്താണ് കിണർ. കടുത്ത വേനലിലും വറ്റാത്ത കിണറിൽ നിന്നും സമീപവാസികൾ അടുത്ത കാലം വെള്ളം ശേഖരിച്ചിരുന്നു.

കിണറിനോട് ചേർന്നുള്ള സബ് കനാൽ റോഡ് കോൺക്രിറ്റ് കട്ട വിരിക്കുന്നതിന് ഏഴര ലക്ഷം രുപ മുടക്കിയവർക്കും കിണർ ശുചീകരിക്കാൻ തോന്നിയില്ല.

അടുത്തിടെ തൊഴിലുറപ്പുകാർ റോഡിലെ വള്ളിപ്പടർപ്പുകൾ വെട്ടി മാറ്റിയെങ്കിലും കിണറിനെ മൂടിയ വള്ളികൾ നീക്കിയില്ല.

കിണറി​നായി​ ബി​.ജെ.പി​ പ്രക്ഷോഭം നടത്തി​ന്

വേനലിലും വറ്റാത്ത കിണർ സംരക്ഷിക്കാൻ പഞ്ചായത്ത് നടപടിയെടുത്തില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ, മഹിളാമോർച്ച പ്രസിഡന്റ് ശ്രീവിദ്യാ ബൈജു, യുവമോർച്ച പ്രസിഡന്റ് വിനുപ് ചന്ദ്രൻ തുടങ്ങിയവർ അറിയിച്ചു.