അങ്കമാലി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അങ്കമാലി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പ്രകടനം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിതിൻ മംഗലിയുടെ നേത്യത്വം നൽകി.യൂത്ത് കോൺഗ്രസ് നേതാക്കളായ ജിന്റോ ജോൺ, വൈശാഖ് എസ്. ദർശൻ, സിജു മലയാറ്റൂർ, ആന്റിഷ് കുളങ്ങര, സ്റ്റീഫൻ മാടവന, അനീഷ് മണവാളൻ, കോൺഗ്രസ് നേതാക്കളായ കെ.എസ്.ഷാജി, എം.പി. മാർട്ടിൻ എന്നിവർ പങ്കെടുത്തു.