hillpalace-road
തൃപ്പൂണിത്തുറ ഹിൽപാലസ് ഭവൻസ് റോഡ് അടച്ചു പൊലീസ് കാവൽ ഏർപ്പെടുത്തിയപ്പോൾ

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയുടെ 14-ാം ഡിവിഷൻ കൊവിഡ് നിയന്ത്രണ മേഖലയിലാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടം ഉത്തരവ് പുറത്തിറക്കിയത്.ഹിൽപാലസ് ചിത്രാഞ്ജലി കുരിശുപള്ളി തെക്കുഭാഗം, കെ.സി.എൽ.പി സ്കൂൾ പരിസരം, ഭവൻസ് റോഡ് തുടങ്ങിയ ഭാഗങ്ങളാണ് നിയന്ത്രണം.ചമ്പക്കരയിൽ കൊവിഡ് സ്ഥിരീകരിച്ച യുവാവ് ഹിൽപാലസിലെ നാലു ബന്ധുവീടുകൾ സന്ദർശിച്ചതായ വിവരം ലഭിച്ചതിനെത്തുടർന്നാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.ബന്ധുക്കളോട് നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ചു. ഇതുവഴിയുള്ള റോഡ് അടച്ചു പൊലീസ് കാവലും ഏർപ്പെടുത്തി. വ്യാപാര സ്ഥാപനങ്ങൾ ഉച്ചവരെ മാത്രം പ്രവർത്തിക്കും. ഇന്നലെ നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവിയുടെ നേതൃത്വത്തിൽ പൊലീസ്,ആരോഗ്യ പ്രവർത്തകർ എന്നിവരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.