library
വായന പക്ഷാചരണത്തോടനുബന്ധിച്ച് ആട്ടായം പീപ്പിൾസ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ബി.ആർ.സി ട്രെയിനർ ആനി ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: വായന പക്ഷാചരണത്തോടനുബന്ധിച്ച് ആട്ടായം പീപ്പിൾസ് ലെെബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടി ബി.ആർ.സി ട്രെയിനർ ആനി ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല രക്ഷാധികാരി പി.എ. അബ്ദുൽ സമദ്, താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി സി.കെ ഉണ്ണി എന്നി ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.പഞ്ചായത്ത് നേതൃസമിതി കൺവീനർ ഇ.എ. ഹരിദാസ്, ലിസോ ടീച്ചർ, താലൂക്ക് ലെെബ്രറി കൗൺസിൽ മെമ്പർ പി.എ.മൈതീൻ , സുമേഷ്, സിജു വളവിൽ, അൽനാ ചാക്കോ,സാബു പീറ്റർ, രൂപൻ സേവ്യർ, അനൂപ്, സാലി എന്നിവർ സംസാരിച്ചു. ലെെബ്രറി പ്രവർത്തകനായ സുമേഷ് വെെക്കം മുഹമ്മദ് ബഷീറീന്റെ ബാല്യകാല സഖിയിലെ പ്രസക്ത ഭാഗങ്ങളെ കോർത്തിണക്കി തയ്യാറാക്കുന്ന ടെലിഫിലിമിന്റെ നിർമാണോദ്ഘാടനം താലൂക്ക് ലെെബ്രറി കൗൺസിൽ സെക്രട്ടറി സി.കെ. ഉണ്ണി നിർവഹിച്ചു.