തൃക്കാക്കര : ക്ഷീരകർഷകർക്ക് കിസാൻ ക്രഡിറ്റ് കാർഡ് നൽകി പുത്തൻവേലിക്കര ക്ഷീരോല്പാദക സഹകരണ സംഘം. സർവ്വീസ് സഹകരണ ബാങ്കുമായി സഹകരിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ആദ്യഘട്ടത്തിൽ 40 കർഷകർക്കാണ് കാർഡ് വിതരണം ചെയ്തത്. വിതരണ ഉദ്ഘാടനം ജില്ലാ ഡപ്യൂട്ടി ഡയറക്ടർ പി.പി. ബിന്ദു മോൻ നിർവഹിച്ചു. 200 കർഷകർക്ക് കൂടി കാർഡ് നൽകുമെന്ന് ബാങ്ക് പ്രസിഡന്റ് എം.എം. കരുണാകരൻ മാസ്റ്റർ അറിയിച്ചു. യോഗത്തിൽ സംഘം പ്രസിഡന്റ് എ.കെ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ബോർഡംഗം എ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി രേണു വിശ്വം, പാറക്കടവ് ക്ഷീര വികസന ഓഫീസർ പി.ആർ.സജീവ് കുമാർ , സംഘം സെക്രട്ടറി ഷൈല സന്തോഷ് എന്നിവർ സംസാരിച്ചു.