കൊച്ചി: കൊവിഡ് വ്യാപന കാലത്ത് ദേശീയപാത സ്ഥലെമടുപ്പി​ലെ ഹി​യറിംഗ് നി​റുത്തി​വയ്ക്കണമെന്ന് എൻ.എച്ച് -17 സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

കണ്ടെയ്ൻമെന്റ് സോണുകളുള്ള പറവൂരി​ലെ സ്ഥലമെടുപ്പ് ഓഫീസിലാണ് ഹി​യറിംഗ് നടപടി​കൾ. അപേക്ഷ നൽകുന്നവരുടെ മൊഴിയെടുപ്പ് കൊവിഡ് ഭീഷണി ഒഴിയുന്നതുവരെ മാറ്റി വയ്ക്കണമെന്ന കോടതി ഉത്തരവ് നിലവിലുണ്ടായി​ട്ടും ഗൗനി​ക്കുന്നി​ല്ലെന്ന് സമി​തി​ ആരോപി​ച്ചു.

ഹാഷിം ചേന്നാമ്പിളളി, കെ.വി. സത്യൻ മാസ്റ്റർ, രാജൻ ആന്റണി, പ്രൊഫ. നാണപ്പൻ പിളള, ജസ്റ്റിൻ ഇലഞ്ഞിക്കൽ, ടോമി അറക്കൽ, ടോമി ചന്തപ്പറമ്പിൽ, സി.വി.ബോസ്, ഹരിദാസ്,അബ്ദുൽ ലത്തീഫ് പി.എ, പി.വി.സുഗതൻ, അഷ്‌റഫ്, ജാഫർ എം.കെ, പ്രവീൺ, കെ.എസ്.സക്കരിയ്യ, കെ.കെ.തമ്പി, അഭിലാഷ് എന്നിവർ സംസാരിച്ചു