മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ പണി കഴിപ്പിച്ച എസ്.സി കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബാഷ് കടയ്‌ക്കോട്ട്,എൽദോ എബ്രഹാം എം.എൽ.എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജാൻസി ജോർജ് , ഒ.പി.ബേബി, ബാബു ഐസക്ക്, ആയവന പഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, വിൻസന്റ് ജോസഫ്, ജീമോൻ പോൾ, ഭദ്രപ്രസാദ്, പി.കെ.ജലീൽ, ജലീൽ മുക്കണ്ണിയിൽ, പി.എൻ. കുട്ടപ്പൻപിള്ള, താരിഖ് അസീസ് , പി.എച്ച്. ഷിഹാബുദ്ദീൻ, സാജു ഇലഞ്ഞിക്കുടി, എം. വി മത്തായി, കെ. വി. എൽദോസ്, അശോകൻ വട്ടക്കാട്ട് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെയും ,ജില്ലാ പഞ്ചായത്തിന്റെയും വിവിധ വാർഷിക പദ്ധതികളിൽപ്പെടുത്തി 55 ലക്ഷം രൂപ ചെലവ് നിർമ്മിച്ചതാണ് എസ്.സി കമ്മ്യൂണിറ്റി ഹാൾ. 350 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ഹാളിൽ സ്റ്റേജ് , ഹാളിന്റെ ആവശ്യത്തിനുള്ള കസേരകൾ മറ്റ് ഉപകരണങ്ങൾ വിശാലമായ കിച്ചൺ എന്നീ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.