jci
ജെ.സി.ഐ പള്ളിക്കരയുടെ ടിവി ചലഞ്ച് വി.പി സജീന്ദ്രൻ എം.എൽ. എ ഉദ്ഘാടനം നിർവ്വഹിക്കുന്നു

കിഴക്കമ്പലം: ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന് ജെ.സി.ഐ പള്ളിക്കര പത്ത് നിർദ്ധന കുടുംബങ്ങൾക്ക് ടിവി നല്കി. പദ്ധതി വി.പി സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലിജു സാജു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജെസി ഷാജി, സോൺ കോ ഓഡിനേ​റ്റർ ടി.എ മുഹമ്മദ് ,സെക്രട്ടറി കെ.എച്ച് ഇബ്റാഹിം,ട്രഷറർ രാജീവ് ,വൈസ് പ്രസിഡൻറ് സണ്ണി വർഗീസ് , എൻ.പി തോമസ്,ജിൻസി ലിജു ,ഷെഫിൻ തുടങ്ങിയവർ നേതൃത്വം നൽകി .