കൊച്ചി: എറണാകുളം മാർക്കറ്റ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ ചുമട്ടു തൊഴിലാളി ഫെഡറേഷൻ ജില്ല ഭരണകൂടത്തോട് അഭ്യർത്ഥിച്ചു. കോടിക്കണക്കിനു രൂപയുടെ കച്ചവടമാണ് നഷ്ടപ്പെടുന്നത്. വ്യാപാരികളും തൊഴിലാളികളും വളരെ ബുദ്ധിമുട്ടിലാണ്. ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ടി.കെ.രമേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.