lionsclub
മൂവാറ്റുപുഴ ഗ്ലോബൽ വില്ലേജ് ലയൺസ് ക്ലബ്ബ് സൗജന്യമായി പെരുവംമൂഴി അങ്കനവാടിക്ക് നൽകിയ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം ലയൺസ് മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി നിർവ്വഹിക്കുന്നു. ലീല ബാബു, ഷീല മത്തായി, ബിന്ദു ജോർജ്ജ്, റ്റി.കെ. മുരളീധരൻ തുടങ്ങിയവർ സമീപം.

മൂവാറ്റുപുഴ : ഗ്ലോബൽ വില്ലേജ് ലയൺസ് ക്ലബ് വാളകം പെരുവംമുഴി അങ്കണവാടിക്ക് ഫ്രിഡ്ജ്, സ്റ്റീൽ ഡെസ്‌ക്, ബഞ്ച്, കസേരകൾ, സ്റ്റീൽ വാഷ്‌ബേസിൻ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ നൽകി. ഉദ്ഘാടനം ലയൺസ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ഡോ. ബിനോയി മത്തായി നിർവ്വഹിച്ചു. ഗ്ലോബൽ വില്ലേജ്ക്ലബ്ബിന്റെ പ്രസിഡന്റ് ടി.കെ. മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. വാളകം പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബു, സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഷീല മത്തായി, ലയൺസ് ഭാരവാഹികളായ വി.എസ്. ജയേഷ്, ക്യാ്ര്രപൻ ബിനു വർഗീസ്, അംഗനവാടി വർക്കർ സിനി, വാർഡ് മെമ്പർ ബിന്ദു ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു.