പറവൂർ : വി.ഡി. സതീശൻ എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി പറവൂർ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 83.19 ലക്ഷം രൂപ അനുവദിച്ചതായി എം.എൽ.എ അറിയിച്ചു. ഏഴിക്കര പഞ്ചായത്തിലെ ബഡ് സ്കൂളിന് പുതിയ കെട്ടിടം പണിയുന്നതിനു 50 ലക്ഷം, ചേന്ദമംഗലം പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ നേതാജി റോഡ്‌ 17ലക്ഷം രൂപ, ചിറ്റാറ്റുകര പഞ്ചായത്ത് രണ്ടാം വാർഡിൽ റോഡും കാനയോടു കൂടിയ കോൺക്രീറ്റ് റോഡ്‌ 16.19 ലക്ഷം രൂപ എന്നീ പ്രവർത്തികൾക്കാണ് തുക അനുവദിച്ചത്.