bjp
ബി.ജെ.പി എടത്തല പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: സ്വർണ കടത്ത് മാഫിയകൾക്ക് സംരക്ഷണം നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ലയിൽ വ്യാപകമായി പ്രതിഷേധ ധർണകൾ സംഘടിപ്പിച്ചു.
എടത്തല പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി ശ്രീകുമാർ കിഴിപ്പിള്ളി, പി.പി. ഹരിദാസ്, വിജയൻ കിഴിപ്പിള്ളി, റഫീക്ക്, സി.എ. അമൽ എന്നിവർ നേതൃത്വം നൽകി.ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി ദേശം കവലയിൽ നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ് ലതാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് നിഷോർ ഒാലങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. സുമേഷ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി സേതുരാജ് ദേശം, എന്നിവർ സംസാരിച്ചു. ജയൻ വെള്ളായിക്കുടം, ശ്രീകുമാർ കിഴക്കേദേശം, പി.എൻ. സിന്ധു, എം.ജി. സത്യൻ, വിനോദ് കണ്ണിക്കര, വിഷ്ണു വിജയൻ, പി.ആർ. പ്രസന്നകുമാർ, ഒ.സി. ഉണ്ണി, എ.കെ. രജീഷ്, ജിതിൻ, സരസ്വതി മണികണ്ഠ വിലാസം, റോയ് ബാബു, ഗംഗാധരൻ വളപ്പിൽ, സുനിൽ തെങ്ങുംതറ, സായന്ത് മധുസൂധനൻ തുടങ്ങിയവർ നേതൃത്വം നൽകി.