mla
എറണാകുളം ജില്ലായിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ജില്ലാ തല വിതരണോദ്ഘാടനം മൂവാറ്റുപുഴ ഗവ.ടൗണ്‍ യുപി.സ്‌കൂളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിക്കുന്നു.....................................................................................

മൂവാറ്റുപുഴ: എറണാകുളം ജില്ലായിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള ഭക്ഷ്യസുരക്ഷാ കിറ്റിന്റെ ജില്ലാ തല വിതരണോദ്ഘാടനം മൂവാറ്റുപുഴ ഗവ.ടൗൺ യുപി.സ്‌കൂളിൽ എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കുട്ടികളുടെ രക്ഷിതാക്കൾ കിറ്റുകൾ സ്വീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി.ജെ.അലക്‌സാണ്ടർ,എ.ഇ.ഒ. ആർ.വിജയ, ബി.പി.ഒ. എൻ.ജി.രമാദേവി, സിവിൽ സപ്ലൈസ് കോർപ്പറേഷൻ മൂവാറ്റുപുഴ ഡിപ്പോ ജൂനിയർ മാനേജർ തങ്കമണി, കൗൺസിലർ സിന്ധു ഷൈജു, സ്കൂൾ ഹെഡ്മിസ്ട്രസ് ബീനമോൾ, ഹെഡ്മാസ്‌റ്റേഴ്‌സ് ഫോറം കൺവീനർ ഇ.ജി.ദയൻ എന്നിവർ സംസാരിച്ചു.