karanel
നവശ്രീ ജെ.എൽ.ജി ഗ്രൂപ്പിന്റെ കരനെൽ കൃഷി വാർഡ് കൗൺസിലർ സജി നമ്പിയത്ത് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : പറവൂർ നഗരസഭ പതിനാറാം വാർഡിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നവശ്രീ ജെ.എൽ.ജി ഗ്രൂപ്പിന്റെ നേത്യത്യത്തിൽ കരനെൽ കൃഷി തുടങ്ങി. വാർഡ് കൗൺസിലർ സജി നമ്പിയത്ത് വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. ഇന്ദുബാല രമേശൻ, രമ രാധാകൃഷ്ണൻ, സരോജം ഉണ്ണികൃഷ്ണൻ, ഗീതാ പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു. ജെ.എൽ.ജി ഗ്രൂപ്പിന്റെ നേത്യത്യത്തിൽ മരച്ചീനി, ചീര എന്നിവയുടെ കൃഷിയും ഇതോടൊപ്പം നടത്തുന്നുണ്ട്.