മൂവാറ്റുപുഴ: സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവക്കണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെ നെഹ്റു പാർക്കിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങൾ നടത്തുന്ന സത്യാഗ്രഹ സമരം യു.ഡി.എഫ് സംസ്ഥാന കൺവീനർ ബെന്നി ബഹനാൻഎം.പി ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.പി. ഫ്രാൻസിസ് ജോർജ്, മുൻ എം.എൽ.എമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് തുടങ്ങിയവർ സംസാരിക്കുമെന്ന് കൺവീനർ കെ.എം.അബ്ദുൾ മജീദ് അറിയിച്ചു