polie-raincot-
പൊലീസ് ഉദ്യോഗസ്ഥർക്കുള്ള മഴക്കോട്ടും മാസ്കും പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ സബ് ഇൻസ്പെക്ടർ അരുൺ ദേവിന് കൈമാറുന്നു.

പറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ സഹകരണ ബാങ്ക് പറവൂരിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് മഴക്കോട്ടും മാസ്കും നൽകി. ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ സബ് ഇൻസ്പെക്ടർ അരുൺ ദേവിന് മഴക്കോട്ട് കൈമാാറി. ട്രാഫിക് സബ് ഇൻസ്പെക്ടർ വിനയകുമാർ, ബാങ്ക് ഭരണ സമിതി അംഗങ്ങളായ ഇ.പി. ശശിധരൻ, എം.എ. വിദ്യാസാഗർ എന്നിവർ പങ്കെടുത്തു.