ആലുവ: സ്വർണക്കള്ള കടത്തു കേസിലെ പ്രതികൾക്ക് ഒത്താശ ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് ചൂർണിക്കര മണ്ഡലം കോൺഗ്രസ് 5,6 വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വർണ പെട്ടികളുമായി പ്രതിഷേധ ധർണ്ണ നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ടി.ഐ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.എസ്. മുഹമ്മദ് ഷെഫീക്ക്, കെ.കെ. രാജു, എം.എസ്. ഷാജഹാൻ, സിദ്ദിഖ് ഹമീദ്, എം.എ. അലി, അഹമ്മദ് കുഞ്ഞ്, മണി എന്നിവർ നേതൃത്വം നൽകി.