covid
മരുന്നു വിതരണം ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇടക്കൊച്ചി ഡോ. അംബേദ്കർ റസിഡൻസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രതിരോധ മരുന്നു വിതരണം ആരംഭിച്ചു. കൗൺസിലർ പ്രതിഭ അൻസാരി റസിഡൻസ് അസോസിയേഷൻ അംഗങ്ങൾക്കുള്ള മരുന്ന് വിതരണം ചെയ്ത പദ്ധതി ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി ഹോമിയോ ആശുപത്രിയിലെ ഡോ. ഹീരാ പ്രഭാകരൻ അംഗങ്ങൾക്കാവശ്യമായ മരുന്നുകൾ നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ.ടി. പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ബി മേഘനാഥൻ, ശിവൻ, കെ.വി. സുധീർ, കെ.വി. ധർമ്മൻ എന്നിവർ പങ്കെടുത്തു.