1
പ്രതിഷേധ സമരം എം.സി അജയകുമാർ ഉത്‌ഘാടനം ചെയ്യുന്നു

തൃക്കാക്കര : സ്വർണകടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണംഎന്നാവശ്യപ്പെട്ട് ബി​.ജെ.പി​ തൃക്കാക്കര മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ സമരം നടത്തി.
മാർച്ച് ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എം.സി അജയകുമാർ ഉത്‌ഘാടനം ചെയ്തു.തൃക്കാക്കര മുനിസിപ്പൽ പ്രസിഡൻ്റ് സി ബി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
സജീവൻ കരിമക്കാട് സി.പി ബിജു, ലത ഗോപിനാഥ്, രതീഷ്, ബിനു മോൻ, വിശ്വനാഥൻ എന്നിവർ നേത്യതം നൽകി.