കൊച്ചി: ഫേസ്ബുക്കിന്റെ ആഗോള ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ വീ തിങ്ക് ഡിജിറ്റലിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ഓൺലൈൻ പരിശീലന പരിപാടി നടത്തി. 'സൈബർ കുറ്റകൃത്യങ്ങൾ, ഓൺലൈൻ സുരക്ഷ, പരിഹാരങ്ങൾ' എന്ന വിഷയത്തിൽ നടന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 3000ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.ഫേസ് ബുക്കും ദേശീയ വനിതാ കമ്മീഷനും ചേർന്ന് നടത്തുന്ന പദ്ധതിയിൽ വെബ് അധിഷ്‌ഠിത ടൂളുകൾ ഉപയോഗിക്കാനും ഓൺലൈൻ ഉള്ളടക്കങ്ങളെ വിമർശനാത്മകമായി നോക്കിക്കാണാനുള്ള കഴിവ് വികസിപ്പിക്കാനും ഹാനികരമായ ഉള്ളടക്കങ്ങൾ റിപ്പോർട്ട് ചെയ്യാനും മാന്യമായി ആശയവിനിമയം നടത്താനുമാണ് പരിശീലനം നൽകിയത്. ഡി.സി.പി ജി. പൂങ്കുഴലി ചടങ്ങിൽ മുഖ്യാതിഥിയായി.