കൊച്ചി: ജില്ലയിൽ ഇന്നലെ കൊവിഡ് ബാധിച്ച 20 ൽ 15 പേർക്കും വൈറസ് ബാധ സമ്പർക്കം വഴി. ഇവരിൽ പത്തു പേർക്കും ആലുവയിൽ നിന്നാണ് രോഗം പകർന്നത്. സ്‌കൂൾ പ്രിൻസിപ്പലും ഇതിൽപ്പെടുന്നു.

# വിദേശം, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ

ജൂൺ 27 ന് ഖത്തറിൽ നിന്നെത്തിയ 36 വയസുള്ള കുട്ടമ്പുഴ സ്വദേശിനി
ജൂൺ 24 ന് ദുബായിൽ നിന്നെത്തിയ 30 വയസുള്ള വൈറ്റില സ്വദേശി

ജൂൺ 24 ന് ചെന്നെയിൽ നിന്ന് വിമാനത്തിലെത്തിയ ഷിപ്പിംഗ് കമ്പനി ജീവനക്കാരനായ 51 വയസുള്ള തമിഴ്‌നാട് സ്വദേശി

ജൂലായ് 9 ന് മുംബെയിൽ നിന്ന് വിമാനത്തിലെത്തിയ 41 വയസുള്ള മഹാരാഷ്ട്ര സ്വദേശി

ജൂലായ് 8 ന് തായ്‌വാനിൽ നിന്നെത്തിയ പശ്ചിമബംഗാൾ സ്വദേശിയായ 46 വയസുള്ള കപ്പൽ ജീവനക്കാരൻ

# സമ്പർക്കം വഴി
തൃശൂർ ജില്ലയിൽ ജോലി ചെയ്യുന്ന 52 വയസുള്ള ആലുവ സ്വദേശിനി
ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച തൃക്കാക്കര സ്വദേശിയുടെ 45 വയസുള്ള കുടുംബാംഗം

ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച ആലങ്ങാട് സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ളതും ആലുവയിലെ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ സഹ പ്രവർത്തകരായ 54 വയസുള്ള എടത്തല സ്വദേശി, 38 വയസുള്ള വാഴക്കുളം സ്വദേശി, ആലുവയിൽ സ്ഥാപനം നടത്തുന്ന 50 വയസുള്ള ചെങ്ങമനാട് സ്വദേശി, ആലുവയിൽ സ്ഥാപനം നടത്തുന്ന 40 വയസുള്ള കീഴ്‌മാട് സ്വദേശി

ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച ചൂർണിക്കര സ്വദേശിയുടെ സമ്പർക്ക പട്ടികയിലുള്ള ആലുവ മാർക്കറ്റിലെ ചുമട്ടുതൊഴിലാളികളായ 51 വയസുള്ള കടുങ്ങല്ലൂർ സ്വദേശി, 54 വയസുള്ള കരുമാല്ലൂർ സ്വദേശി, 49 വയസുള്ള ശ്രീമൂലനഗരം സ്വദേശി, 39 വയസുള്ള കീഴ്‌മാട് സ്വദേശി, 46 വയസുള്ള മലയാറ്റൂർ നീലീശ്വരം സ്വദേശി, 33 വയസുള്ള വടക്കേക്കര സ്വദേശി

ആലുവയിലെ ഒരു സ്‌കൂളിൽ പ്രിൻസിപ്പലായ 52 വയസുള്ള തൃപ്പൂണിത്തുറ സ്വദേശിനി, ഇവരുടെ 25 വയസുള്ള കുടുംബാംഗം

ജൂലായ് 7 ന് രോഗം സ്ഥിരീകരിച്ച 61 വയസുള്ള ചെല്ലാനം സ്വദേശിയുടെ ബന്ധുവായ 26 വയസുള്ള ചെല്ലാനം സ്വദേശിനി

ഇന്നലെ കോട്ടയം ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾ നിലവിൽ എറണാകുളത്ത് ചികിത്സയിലുണ്ട്.

# രോഗമുക്തി
ജൂൺ 16 ന് രോഗം സ്ഥിരീകരിച്ച 40, 8, 4 വയസുള്ള ആയവന സ്വദേശികൾ.

ജൂൺ 3 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള എടത്തല സ്വദേശി

ജൂൺ 19 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള ഏലൂർ സ്വദേശിനി.

# രോഗബാധിതർ

ആകെ : 229

മെഡിക്കൽ കോളേജ് : 86

അങ്കമാലി അഡ്ലക്സ് : 139

ഐ.എൻ.എസ് സഞ്ജീവനി : 2

സ്വകാര്യ ആശുപത്രി : 2

# നിരീക്ഷണം

ആകെ : 13,172 ‌

വീടുകളിൽ : 11,322

കൊവിഡ് സെന്റർ : 537

പണം കൊടുത്ത് : 1313

ഇന്നലെ പുതിയത് 1028

ഒഴിവാക്കിയത് : 1468

# ആശുപത്രി നിരീക്ഷണം

ആകെ : 295
മെഡിക്കൽ കോളേജ് : 83
പറവൂർ താലൂക്ക് ആശുപത്രി : 2
സ്വകാര്യ ആശുപത്രി : 15

ഫോർട്ട് കൊച്ചി താലൂക്ക് : 5
അങ്കമാലി അഡ്‌ലക്‌സ് : 139
ഐ.എൻ.എച്ച്.എസ് സഞ്ജീവനി : 2
മൂവാറ്റുപുഴ ജനറൽ : 1
സ്വകാര്യ ആശുപത്രികൾ 63