വൈപ്പിന്‍ : പള്ളിപ്പുറത്തെ കണ്ടെയ്ൻമെന്‍റ് സോണില്‍ പലചരക്ക്കട തുറന്നയാൾക്കെതി​രെ മുനമ്പം പൊലീസ് കേസെടുത്തു. വില്ലേജ് ഓഫീസറുടെ പരാതിയില്‍ കോണ്‍വെന്റ് പടിഞ്ഞാറ് കണ്ണേഴത്ത് പ്രസാദിനെതിരെയാണ് കേസ്.

അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഓരോ മേഖല തിരിച്ചു ഓരോ ദിവസവും തുറക്കാന്‍ റവന്യൂ അധികാരികള്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. അനുമതി ഇല്ലാത്ത ദിവസം കട തുറന്നതും ചോദ്യം ചെയ്ത വില്ലേജ് ഓഫീസറോട് തട്ടികയറിയതുമാണ് കേസായത്.