വൈപ്പിൻ : കടൽക്ഷോഭം ചെറുക്കാനായി ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് നായരമ്പലം പുത്തൻകടപ്പുറത്ത് ജിയോ ട്യൂബ് സ്ഥാപിക്കൽ തുടങ്ങി. കടപ്പുറത്തെ പള്ളിക്ക് സമീപവും തെക്ക് മാറി കടവിലുമാണ് ഇത്.
പുത്തൻ കടപ്പുറത്ത് പള്ളി മുതൽ വടക്കോട്ട് കടൽ ക്ഷോഭത്തിൽ തകർന്ന കടൽഭിത്തിയുടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ പി ഷിബു അറിയിച്ചു. പത്ത് ലക്ഷം രൂപയുടെ പദ്ധതിയാണിത്.