ഫോർട്ടുകൊച്ചി: അഴിമുഖം കടക്കാൻ ഇനി നഗരം ചുറ്റണം. കൊറോണ രോഗി കയറിയതോടെ റോ റോ സർവീസ് നിർത്തലാക്കിയതിനെ തുടർന്ന് ജനം കഷ്ടത്തിലായി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനക്കാർ, യാത്രക്കാർ ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിൽ പോയത്. ഇതാടെ നൂറ് കണക്കിന് യാത്രക്കാർ പെരുവഴിയിലായി. ഫോർട്ടുകൊച്ചി ആർ.ഡി.ഒ ഓഫീസ്, കോർപ്പറേഷൻ ഓഫീസ്, വില്ലേജാഫീസ്, എക്സൈസ് ഓഫീസ് എന്നിവിടങ്ങളിലേക്ക് വൈപ്പിനിൽ നിന്നെത്തേണ്ടവർ കിലോ മീറ്ററുകളാളം യാത്ര ചെയ്യേണ്ട അവസ്ഥയാണ്. രണ്ട് റോ റോയിൽ ഒന്ന് അറ്റകുറ്റപണിയിലാണ്. ബോട്ട് മാസങ്ങളായി ഇല്ല. നരീക്ഷണ കാലാവധി കഴിയും വരെ എറണാകുളം ബോട്ട് ഈ ഭാഗത്തു കൂടി സർവീസ് നടത്തിയാൽ കുറച്ചെങ്കിലും യാത്രാദുരിതത്തിന് ശമനമുണ്ടായേനെ. 10 മിനിറ്റ് കൊണ്ട് അഴിമുഖം വഴി നഗരത്തിൽ എത്തിയിരുന്ന യാത്രക്കാർ ഇപ്പോൾ ഒന്നര മണിക്കൂർ കൊണ്ട് 20 കിലോമീറ്റർ ചുറ്റി കറങ്ങേണ്ട സ്ഥിതിയാണ്. പണം മുടക്കാമെന്നു വച്ചാലും സമയത്ത്ബ സ് കിട്ടണമെന്നുമില്ല. കാലവർഷത്തിനിടെ യാത്രക്കാരുടെ ദുരിതം ഇരട്ടിക്കുകയാണ്.