പള്ളുരുത്തി: ഇടക്കൊച്ചിയിൽ തെരുവ് നായ്ക്കൾ കൂട് തകർത്ത് 20 ഓളം മുട്ടക്കോഴികളെ കൊന്നു.വെള്ളിയാഴ്ച പുലർച്ചയോടെ ഇടക്കൊച്ചി പുളിപറമ്പിൽ വിൻസിയുടെ വീട്ടിലാണ് സംഭവം. ഇതിന് മുൻപും സമാന സംഭവം ഉണ്ടായിട്ടുണ്ട്.