പിറവം : രാമമംഗലം ഹൈസ്കൂൾ അദ്ധ്യാപകനും ബാലസാഹിത്യകാരനുമായ ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്റെ നവമാധ്യമ കഥ പറച്ചിൽ നൂറാം ദിവസത്തിലേക്ക്.

ലോക്ക്ഡൗൺ ആരംഭിച്ച സമയം മുതൽ എഴുതിയ, കൊച്ചു കുട്ടികൾക്കുള്ള കഥകൾ സ്വയം റെക്കോർഡ് ചെയ്ത് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി കുട്ടികളിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കുട്ടിക്കവിതകൾ മറ്റുള്ളവരെ കൊണ്ട് ചൊല്ലിച്ച് അയച്ചു.

ചെറിയ കുട്ടികൾക്കാണ് ഹരി സാറിന്റെ രചനകൾ കൂടുതൽ ഇഷ്ടം. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട .കവിതകൾ അതത് ദിവസം പോസ്റ്റ് ചെയ്യും.


ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതിൽ പിന്നെ രാത്രിയാണ് കഥകൾ റെക്കോർഡ് ചെയ്യുക. ഇതിനിടെ വാട്സാപ്പ് വഴി സ്കൂളിലെ വിദ്യാർത്ഥികളുടെ സംശയനിവാരണവും വരുത്തുന്നുണ്ട്.