കൊച്ചി: ജില്ലയിലെ കൊവിഡ് വ്യാപനമുണ്ടായ മാർക്കറ്റുകളിലും ഹാർബറുകളിലും പരിശോധന ശക്തമാക്കി ആരോഗ്യ വിഭാഗം. 14 പേരുടെ രോഗത്തിന്റെ ഉറവിടം ഇനിയും കണ്ടെത്താനുണ്ട്.

• എറണാകുളം മാർക്കറ്റിൽ

എറണാകുളം മാർക്കറ്റിൽ അവസ്ഥ നിയന്ത്രണ വിധേയമാണ്. 15 പേർക്കാണ് മാർക്കറ്റ് കേന്ദ്രീകരിച്ചു രോഗമുണ്ടായത്.

• ചെല്ലാനത്ത്

ചെല്ലാനത്ത് ഒമ്പതുപേർക്കും. കൂടുതൽ പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. മൂന്ന് വാർഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.

• ആലുവയിൽ

ആലുവ മാർക്കറ്റിൽ 27 പേർക്ക് രോഗമുണ്ടായി. 337 പേരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ.

• മുനമ്പത്ത്

മുനമ്പം മേഖലയിൽ ഒരാളുടെ ഫലം മാത്രമാണ് പോസിറ്റീവ്. എങ്കിലും സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ എണ്ണം കൂടുതൽ ആയതിനാൽ കർശന നിരീക്ഷണം നടത്തുന്നുണ്ട്.