പിറവം : കരസ്പർശം ഏൽക്കാതെ പ്രവർത്തിപ്പിക്കാൻ കഴിയുന്ന സാനിറ്റൈസർ വെൻഡിംഗ് സംവിധാനം സ്വയം നിർമിച്ചു നാടിനു സമർപ്പിച്ചു രാമമംഗലം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ജെസ്വിൻ എൽദോ സണ്ണി നാട്ടിലെ താരമായി. പഞ്ചായത്തു ഓഫീസിലേക്കും രാമമംഗലം പൊലീസ് സ്റ്റേഷനിലേക്കും ജസ്വിൻ ഇത് നൽകി. പഞ്ചായത്തിൽ പ്രസിഡന്റ് കെ എ മിനികുമാരിയും പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്‌പെക്ടർ സജിമോനും മെഷീൻ ഏറ്റു വാങ്ങി.
ഹെഡ്മാസ്റ്റർ മണി പി കൃഷ്ണൻ,അധ്യാപകരായ അനൂബ് ജോൺ,ഷൈജി കെ ജേക്കബ്,പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സ്കൂൾ മാനേജർ കെ എസ് രഘു , ഹരീഷ് ആർ നമ്പൂതിരിപ്പാട്, രമ്യ എം.എസ് , സിനി. സി. ഫിലിപ്പ്, എന്നിവർ പങ്കെടുത്തു.