thableag

കൊച്ചി : ഡെൽഹി നിസാമുദ്ദീനിൽ നടന്ന തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തശേഷം കാണാതായ സഹോദരനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മലപ്പുറം ചങ്ങരംകുളം സ്വദേശി എം.വി. അഹമ്മദ് ഉണ്ണി നൽകിയ ഹർജിയിൽ ഹൈക്കോടതി യു.പി. പൊലീസിന്റെ വിശദീകരണം തേടി. ഹർജിക്കാരന്റെ സഹോദരൻ അഷറഫിനെയാണ് കാണാതയത്.

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത അഷറഫിനെ മലേഷ്യയിൽ നിന്നു സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾക്കൊപ്പം യു.പി. പൊലീസ് അറസ്റ്റ് ചെയ്തു തടവിലാക്കിയെന്നാണ് അന്വേഷണത്തിൽ അറിഞ്ഞതെന്നും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.