പള്ളുരുത്തി: റേഷൻ കാർഡിൽ പേരില്ലാത്തവർക്ക് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ 5 കിലോ അരി സൗജന്യമായി വിതരണം ചെയ്യുമെന്ന് സിറ്റി റേഷനിംഗ് ഓഫീസർ അറിയിച്ചു.
സന്യാസ ആശ്രമം, കോൺവെൻ്റുകൾ, യതീംഖാനകൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർക്കും തിരിച്ചറിയൽ രേഖയുടെ അടിസ്ഥാനത്തിൽ അരി നൽകും.
സമീപത്തെ റേഷൻ കടകളിലോ സിറ്റി റേഷനിംഗ് ഓഫീസിലോ അസൽ രേഖകൾ കാണിച്ചാൽ മതിയാകും. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് ഈ മാസം 30 വരെ സമയമുണ്ട്.