bhoothathankettu-new-pala
ഭൂതത്താൻകെട്ട് പുതിയ പാലം നാടിന് സമർപ്പിച്ചു

കോതമംഗലം: ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ. ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ.ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായി. 2016 ഒക്ടോബറിൽ മന്ത്രി മാത്യു ടി.തോമസ് നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച പാലം രണ്ട് പ്രളയങ്ങളെ അതിജീവിച്ചാണ് പൂർത്തീകരിച്ചത്.